Sorry, you need to enable JavaScript to visit this website.

ഹജ്: മുൻവർഷങ്ങളിൽ അവസരം നഷ്ടപ്പെട്ടവരെ പരിഗണിക്കണം

കേരളത്തിൽ നിന്ന് മുൻവർഷങ്ങളിൽ ഹജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതിരുന്നവരെയും അവസരം ലഭിച്ചിട്ടും കോവിഡ് കാരണം 2020 ലും 2021 ലും ഹജ് മുടങ്ങിയവരെയും ഇത്തവണ ഹജ് കമ്മിറ്റി പ്രത്യേകം പരിഗണിക്കാതിരുന്നത് ശരിയായില്ല.  
കോവിഡ് കാരണം ഹജ് മുടങ്ങിയിരുന്ന എല്ലാവർക്കും 2022 ൽ അപേക്ഷ നൽകാൻ കഴിയുമായിരുന്നില്ല. അസുഖങ്ങളോ മറ്റു അസൗകര്യങ്ങളോ ഉണ്ടായിരുന്നിരിക്കാം. ഇത്തവണത്തെ ഹജ് അപേക്ഷയിൽ, മുമ്പ് ഹജിന് അപേക്ഷിച്ചിരുന്നുവോ എന്ന് ചോദിക്കുകയും അപേക്ഷിച്ചിട്ടും ഹജ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മുൻ അപേക്ഷയുടെ കവർ നമ്പർ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മുമ്പ് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതെ പോയവരെ പരിഗണിക്കാൻ സംവിധാനം ഏർപ്പെടുത്താമായിരുന്നു.  
ഇനിയും ഈ വർഷം തന്നെ ഇത്തരക്കാരെ പരിഗണിക്കാൻ സംവിധാനം ഏർപ്പെടുത്താവുന്നതാണ്. ഈ വിഭാഗത്തിലും കേരളത്തിൽ നിന്നുള്ളവരായിരിക്കും കൂടുതലുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിൽ അവശേഷിക്കുന്ന ക്വാട്ടകളിൽ നിന്ന് കേരളത്തിന് വിഹിതം അനുവദിച്ച് കിട്ടുകയാണെങ്കിൽ മുൻവർഷങ്ങളിൽ അവസരം നഷ്ടപ്പെട്ടവർക്ക് മുൻഗണന നൽകാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണം.
 

Latest News