കൊച്ചി - നെടുമ്പാശ്ശേരിയിൽ ഒന്നേക്കാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസ് കസ്റ്റംസ് പിടിയിലായി. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് 1170.75 ഗ്രാം സ്വർണം കൊണ്ടുവന്നത്. 50 ലക്ഷം രൂപ വില വരുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് അറസ്റ്റിൽ
- വാഹനം പാർസൽ അയച്ചപ്പോൾ എടുത്ത ഇന്ധനമാണ് കുപ്പിയിൽ സൂക്ഷിച്ചതെന്ന് മൊഴി
തൃശൂർ - തൃശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ്് ആർ.പി.എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം പാർസലായി കയറ്റി വിടുമ്പോൾ അതിലുണ്ടായിരുന്ന പെട്രോൾ ഒഴിവാക്കേണ്ടതിലാണ് ഇന്ധനം കുപ്പിയിൽ സൂക്ഷിച്ചതെന്നാണ് യുവാവ് ആർ.പി.എഫ് സംഘത്തിന് നകിയ മൊഴി.
ട്രെയിൻ യാത്രയിൽ പെട്രോളിയം ഉൽപ്പന്നം ഉൾപ്പെടെ എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ കൈയിൽ കരുതരുതെന്നാണ് റെയിൽവേയുടെ നിർദേശം. കോഴിക്കോട്ടെ ട്രെയിൻ തീവെപ്പിന്റെ പശ്ചാത്തലത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.