ട്രെയിനില്‍ തീയിട്ട അക്രമി ദല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം നേരിട്ട് കേരളത്തിലെത്തിയതാണെന്ന് സൂചന

കോഴിക്കോട് - എലത്തൂരില്‍ വെച്ച് ട്രെയിനില്‍ തീയിട്ട അക്രമി ദല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം നേരിട്ട് കേരളത്തിലേക്കെത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചു. അക്രമിയുടേതെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് ഏറ്റവും അവസാനമായി ഉപയോഗിച്ചത് ദല്‍ഹിയില്‍ നിന്നാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിന് ശേഷം ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ഇത് കണക്കിലെടുത്താണ് പ്രതി ആക്രമണത്തിനായി ദല്‍ഹിയില്‍ നിന്ന് നേരിട്ട് കഴിഞ്ഞ ദിവസം കേരളത്തിലെത്തുകയാണുണ്ടായതെന്ന് പോലീസ് കരുതുന്നത്. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ മാറ്റാരെങ്കിലും ഫോണ്‍ അക്രമിക്ക് കൈമാറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം റെയില്‍വേ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി റെയില്‍വേ പൊലീസ് യു പിയില്‍ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും. 

 

Latest News