തിരുവനന്തപുരം- ചെറിയ പെരുന്നാൾ ദിനത്തിൽ മനോഹര കാഴ്ച്ചയായി മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെ ഈദ് ഗാഹ് സാന്നിധ്യം. തിരുവനന്തപുരം പോലീസ് മൈതാനിയിൽ നടന്ന ഈദ്ഗാഹിലാണ് തരൂർ എത്തിയത്. ഇന്ന് രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നടന്ന ഖുതുബ ശ്രവിച്ച ശേഷമാണ് തരൂർ മടങ്ങിയത്.
നിരവധി പേർ സെൽഫിയെടുക്കാനും തരൂരിന് സമീപമെത്തിയിരുന്നു. ഈദ്ഗാഹിൽ പങ്കെടുക്കുന്നതിന്റെ ചിത്രം തരൂർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നാലു വയസുകാരൻ തരൂരിന്റെ ചിത്രം എടുക്കുന്നതടക്കം ശശി തരൂർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ വൈറലായി. തിരുവനന്തപുരം പാളയം പള്ളിയിലും തരൂർ എത്തിയിരുന്നു.
പാളയം പള്ളിയിലെത്തിയ ശശി തരൂര്‍ ഇമാമിനൊപ്പം