Sorry, you need to enable JavaScript to visit this website.

അഴിമതി; സിഡ്‌കോയുടെ അഞ്ചേകാൽ കോടിയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി

തിരുവനന്തപുരം - സിഡ്‌കോയുടെ അഞ്ചേകാൽ കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ടെലികോം സിറ്റി പദ്ധതിയുടെ മറവിൽ നടന്ന മണൽക്കടത്തിലാണ് ഇ.ഡിയുടെ നടപടി. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടിയുടെ മണൽ കടത്തിയെന്നും 6.45 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇ.ഡി പറഞ്ഞു.
 മണൽവാരൽ അഴിമതിയുമായി ബന്ധപ്പെട്ട് 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസിൽ സിഡ്‌കോ മുൻ എം.ഡി സജി ബഷീറിനെയും ഭാര്യ അനുഷ, അമ്മ ലിസ എന്നവരെ നാലുദിവസം മുമ്പ് ഇ.ഡി കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നിരവധി അഴിമതിക്കേസുകളിൽ ആരോപണ വിധേയനായ സജി ബഷീറിനെ സർക്കാർ സർവീസിൽനിന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹത്തിനെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.

 

വടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു
കോഴിക്കോട് -
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ബിഹാർ സ്വദേശിയായ സിക്കന്തർ കുമാറാ(20)ണ് മരിച്ചത്. കൂടെ മറ്റൊരാൾക്കു കൂടി ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിൽനിന്നാണ് ഇരുവരും വീണതെന്ന് പോലീസ് പറഞ്ഞു. 
 അഞ്ചു പേരടങ്ങുന്ന സംഘമായിരുന്നു ഇവരെന്നും ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.
 

Latest News