Sorry, you need to enable JavaScript to visit this website.

വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു

കോഴിക്കോട് - ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ബിഹാർ സ്വദേശിയായ സിക്കന്തർ കുമാറാ(20)ണ് മരിച്ചത്. കൂടെ മറ്റൊരാൾക്കു കൂടി ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിൽനിന്നാണ് ഇരുവരും വീണതെന്ന് പോലീസ് പറഞ്ഞു. 
 അഞ്ചു പേരടങ്ങുന്ന സംഘമായിരുന്നു ഇവരെന്നും ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.

 

ജയിൽപുള്ളി പോലീസിനെ വെട്ടിച്ച് വീണ്ടും ചാടിയെങ്കിലും ഓടിച്ചിട്ട് പിടികൂടി
ആലപ്പുഴ -
കായംകുളത്തു ജയിൽ ചാടിയ കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതി വീണ്ടും ജയിൽ ചാടിയെങ്കിലും പോലീസ് പ്രതിയെ ഓടിച്ച് പിടികൂടി. തിരുവല്ല നെടുമ്പ്രം നടുവേലിമുറി കണ്ണാറച്ചിറ വിഷ്ണു ഉല്ലാസ് ആണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. പ്രതിയെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. 
ബൈക്കിലെത്തി പെൺകുട്ടിയെ ആക്രമിച്ചതിന് പുളിക്കീഴ് പോലീസ് ചാർജ് ചെയ്ത കേസിലാണ് വിഷ്ണു മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായത്.
 രണ്ടുമാസം മുമ്പ് റിമാൻഡിലിരിക്കെ മാവേലിക്കര സബ്ജയിലിൽനിന്ന് ചാടി രക്ഷപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കിയത്. മാവേലിക്കര സബ്ജിയിൽനിന്ന് ചാടിയതിനെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് വിഷ്ണുവിനെ പാർപ്പിച്ചിരുന്നത്. ഇന്നലെ മാവേലിക്കര കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി വിഷ്ണുവുമായി പോലീസ് കായംകുളം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. ഇതിനിടെ പ്രതി റൂമിിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിലങ്ങഴിച്ചു മാറ്റിയ ഉടനെ പ്രതി വിഷ്ണു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു പിറകിലൂടെ ഓടി. പിന്നാലെ പോലീസ് ഓടിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ എ ആർക്യാമ്പിലെ കോൺസ്റ്റബ്ൾ അനന്തുവിന് പരിക്കേറ്റു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് കായംകുളം പോലീസും പ്രതിക്കെതിരെ കേസെടുത്തു.
 മാവേലിക്കര സബ് ജയിലിൽനിന്ന് രണ്ടുമാസം മുമ്പ് ചാടിപ്പോയ വിഷ്ണുവിനെ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് പോലീസ് പിടികൂടിയത്. തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
 

Latest News