റിയാദ്- വലീദ് ബിൻ തലാൽ രാജകുമാരൻ തന്റെ കൊച്ചുമകളോടൊപ്പം കൊട്ടാരത്തിനുള്ളിൽ ഫുട്‌ബോൾ കളിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. കൊട്ടാരത്തിനകത്തെ ഫുട്‌ബോൾ കോർട്ടിലാണ് വലീദ് ബിൻ തലാൽ രാജകുമാരൻ കൊച്ചുമകൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നത്. ഗോൾ പോസ്റ്റിൽനിൽക്കുന്ന തലാൽ രാജകുമാരൻ കൊച്ചുമകൾ അടിച്ച പന്ത് തടുക്കുന്നുണ്ട്. പിന്നീട് തലാൽ രാജകുമാരൻ അടിച്ച പന്ത് ഗോളാകുകയും ചെയ്ത്. ഇത് അദ്ദേഹം ആഘോഷിക്കുന്നതിന്റെ വീഡിയോയും ഇതിനൊപ്പമുണ്ട്.
— Sela elnagar (@SelaElnagar) April 2, 2023