അൽഹസ- സ്‌കൂൾ വിട്ടത് അറിയാതെ സ്‌കൂളിനകത്ത് ഉറങ്ങിയ വിദ്യാർഥിയെ രക്ഷിച്ചു. സ്‌കൂൾ പ്രവൃത്തി സമയം കഴിഞ്ഞ് വാതിലുകളും ഗെയ്റ്റുകളും പൂട്ടി അധികൃതരും സെക്യൂരിറ്റിക്കാരുമൊക്കെ പോയെങ്കിലും സ്‌കൂളിനകത്ത് ഉറങ്ങിപ്പോയ ബാലൻ ആരുടെയും ശ്രദ്ദയിൽ പെട്ടിരുന്നില്ല. വൈകുന്നേരമായതോടെ ഭയ വിഹ്വലനായ ബാലൻ മുകൾ നിലയിലെ ജനൽ വഴി നിലവിളിക്കുന്നത് കേട്ട വഴിയാത്രക്കാരിൽ ഒരാൾ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. പിന്നീട് അധികൃതർ എത്തി കുട്ടിയെ പുറത്തെത്തിച്ചു. കുട്ടി സഹായമഭ്യർത്ഥിക്കുന്നതിന്റെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
#صباح_الخير
— عبدالله السهلي | (@alsahli54) April 3, 2023
اترك التعليق لكم
مدرسة تغلق الأبواب على طالب pic.twitter.com/gSABAdOGuw