കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പടയപ്പ

ഇടുക്കി- മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വീണ്ടും കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് കൊമ്പന്‍ പടയപ്പ. ഇന്നലെ പുലര്‍ച്ചെയായിരുന്നു മൂന്നാറില്‍ നിന്നും പുറപ്പെട്ട ബസിന് മുമ്പില്‍ വഴി വിലങ്ങി പടയപ്പ നിലയുറപ്പിച്ചത്. പുലര്‍ച്ചെ നാലോടെ  കന്നിമല എസ്റ്റേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
റോഡിലൂടെ നടന്നെത്തിയ പടയപ്പ ബസിന് മുമ്പില്‍ നിലയുറപ്പിച്ചു. പിന്നീട് പതിയെ പാതയോരത്തേക്ക് പിന്‍വാങ്ങി. ഇത്തവണ ബസിന് കേടുപാടുകള്‍ ഒന്നും വരുത്തിയില്ല. ഇത് മൂന്നാം തവണയാണ് പടയപ്പ  ഈ റൂട്ടില്‍ കെ. എസ് .ആര്‍. ടി. സി ബസിന് മുമ്പില്‍ യാത്രാ തടസം തീര്‍ക്കുന്നത്. കഴിഞ്ഞ തവണ ബസിന്റെ മുന്‍ചില്ലിന് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയിരുന്നു.

 

Latest News