Sorry, you need to enable JavaScript to visit this website.

കേരളത്തിനും വന്ദേഭാരത് ട്രെയിന്‍,  അടുത്ത മാസം ട്രയല്‍ റണ്‍- കണ്ണൂരിലേക്ക് 

കോഴിക്കോട്- കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിലേക്കും. അടുത്ത മാസം കേരളത്തിലെ പുതിയ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ സര്‍വീസ്. ഇതിനായി കൊച്ചുവേളിയില്‍ പിറ്റ് ലൈന്‍ സംവിധാനമൊരുക്കി. കോട്ടയം വഴിയാണ് സര്‍വീസ് തുടങ്ങുക. ആലപ്പുഴ റൂട്ടില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നതാണ് പ്രശ്‌നം. കോയമ്പത്തൂര്‍-ചെന്നൈ പോലെ എട്ട് കോച്ചുകളുള്ള റേക്കായിരിക്കും കേരളത്തിന് അനുവദിക്കുക. ആവശ്യമെങ്കില്‍ ക്രമേണ പതിനാറായി ഉയര്‍ത്തും. രണ്ടു ലക്ഷം കോടി പാഴാക്കിയുള്ള കെ-റെയിലിന്റെ സ്ഥാനത്ത് കേരളം പണമൊന്നും മുടക്കാതെ അതിവേഗ ട്രെയിന്‍ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാനത്തെ യാത്രക്കാര്‍. തെക്കന്‍ കേരളത്തില്‍ വേഗം നിയന്തിച്ചാണ് വന്ദേഭാരത്. കേരളത്തില്‍ 75, 90, 100 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും ഓട്ടം. മംഗളുരു-ഷൊര്‍ണൂര്‍ പാത നൂറ് കി.മീ വേഗത്തില്‍ ഓടാന്‍ പര്യാപ്തമാണെന്ന് റെയില്‍വേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗോവയിലെ പനജി കണക്റ്റ് ചെയ്ത് വന്ദേഭാരത് വരുമ്പോഴായിരിക്കും അത്യുത്തര കേരളത്തിലെ കാസര്‍കോട്ടും മംഗളുരുവിലും ഈ സൗകര്യം ലഭ്യമാവുകയെന്നാണ് സൂചന. 
 

Latest News