മക്ക- പ്രതിരോധ വാക്‌സിനുകള്‍ യഥാസമയം സ്വീകരിച്ചവര്‍ക്ക് ഹജ് പെര്‍മിറ്റ് അനുവദിക്കുന്നത് ശവ്വാല്‍ 15 ന് തുടങ്ങുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു.
തീര്‍ഥാടനം ഉദ്ദേശിക്കുന്നവര്‍ കോറോണ വൈറസ് വാക്‌സിന്‍, മെനിന്‍ജൈറ്റിസ് വാക്‌സിന്‍, ഇന്‍ഫഌവന്‍സ വാക്‌സിന്‍ എന്നിവയാണ് സ്വീകരിക്കേണ്ടത്.
ഹജ് പെര്‍മിറ്റ് അനുവദിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. അങ്ങനെയുള്ളവര്‍ക്ക് ശവ്വാല്‍ 15 മുതല്‍ പെര്‍മിറ്റുകള്‍ ലഭിച്ചുതുടങ്ങുമെന്ന് മന്ത്രാലയം പറഞ്ഞു.