റിയാദ്- ക്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ സ്വമേധയാ കുറവ് വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചു. പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാണ് നീക്കമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മെയ് മുതല്‍ 2023 അവസാനം വരെ ഈ നില തുടരും.
ഒപെകിനും പുറത്തുമുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ഏകോപിച്ചാണ് ഉല്‍പാദനം വെട്ടിക്കുറക്കുക. എണ്ണ വിപണിയില്‍ സ്ഥിരത നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.