ന്യൂദല്‍ഹി- കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടി എന്‍ പ്രശാന്ത് ഐഎഎസിനെ മാറ്റി. കേന്ദ്ര ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിന്റെ ഭാഗമായാണു മാറ്റം. പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. വകുപ്പ് തീരുമാനമായിട്ടില്ല. മുന്‍ കോഴിക്കോട് കലക്ടറായിരിക്കെ കലക്ടര്‍ ബ്രോ എന്ന വിളിപ്പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ പ്രശാന്ത് 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണന്താനവുമായി പ്രശാന്തിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.