Sorry, you need to enable JavaScript to visit this website.

മാനവ ശേഷി മന്ത്രാലയത്തിനു കീഴിൽ പത്തു ലക്ഷത്തിലേറെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

സൗജന്യ ഇഫ്താർ ബോക്‌സുകൾ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ

റിയാദ്- സൗദി മാനവ ശേഷിവികസന സാമൂഹ്യക്ഷേമ  മന്ത്രാലയത്തിനു കീഴിൽ പത്തു ലക്ഷത്തിലേറെ ഇഫ്താർ മീലുകൾ ഇന്നലെ വരെ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. 900 ലധികം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു സൗദിയിലെ വിവിധ പ്രവിശ്യകളിലെ ആവശ്യക്കാർക്ക് ഇത്രയധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. മിനറൽ വാട്ടർ ബോട്ടിലുകൾ, മോര്, ഈത്തപ്പഴം, നെസ്‌ലെയുടെ കേക്കുകൾ എന്നിവയടങ്ങിയ ബോക്‌സുകളാണ് ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വിതരണം നടത്തുകയുണ്ടായത്. പദ്ധതിയുടെ പ്രധാന സ്‌പോൺസർമാരിലൊരാൾ സൗദി നെസ്‌ലെ കമ്പനിയായിരുന്നു. റെയിൽ വേ സ്റ്റേഷനുകൾ പാർക്കിംഗ് കേന്ദ്രങ്ങൾ ബസ് സ്റ്റാന്റുകൾ, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യാത്രക്കാർക്കും മറ്റുമായിരുന്നു പ്രധാനമായും ഭക്ഷണ ക്വിറ്റുകൾ വിതരണം ചെയ്തത്.

Latest News