മക്ക-ഉംറ തീർത്ഥാടകരുടെയും വിശ്വാസികളുടെയും നിറവിലാണ് മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷകണക്കിന് വിശ്വാസികളാണ് മക്കയും മദീനയും ലക്ഷ്യമാക്കി വരുന്നത്. ഹറമുകളിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളും വിശ്വാസികളെ ഏറെ ആകർഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വിശ്വാസികൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിയ ഒരു വീഡിയോ ഉണ്ട്. ഉംറ തീർത്ഥാടനത്തിനിടെ ഒരു വിശ്വാസിയുടെ തലയിൽ കിളി വന്നിരിക്കുന്നതിന്റെ വീഡിയോ ആണിത്. കഅ്ബക്ക് ചുറ്റും വിശ്വാസി പ്രദക്ഷിണം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ തലയുടെ മുകളിൽ ഒരു ചെറിയ കിളി വന്നിരിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായത്. ലക്ഷകണക്കിന് ആളുകൾക്കിടയിൽ നിർഭയത്വത്തോടെ ഒരു കിളിക്ക് പോലും സമാധാനത്തോടെ ഇരിക്കാൻ കഴിയുന്ന സ്ഥലം എന്ന വിശേഷണത്തോടെയാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്.
— مكة (@maka85244532) April 2, 2023