പാലക്കാട്: ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ മനംനൊന്ത് ആംബുലന്‍സ് ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവര്‍ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 13 വര്‍ഷമായി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു അറിയിപ്പ് പോലുമില്ലാതെ ഇന്നലെ അനീഷിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. കീടനാശിനി കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയതിനെ തുടര്‍ന്ന് അനീഷ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയിലാണ്.