പത്തനംതിട്ട - ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ഓര്‍ത്തഡോകസ് സഭയുടെ പേരില്‍ പോസ്റ്റര്‍. സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍ വീണ ജോര്‍ജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് യുവജനം എന്ന പേരില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ഇന്ന് ഓശാന ഞായര്‍ ദിനമായതിനാല്‍ നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ പള്ളികളില്‍ പ്രാര്്ത്ഥനക്കെത്തും അവരുടെ ശ്രദ്ധ പതിയുന്ന രീതിയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. പിണറായി വിജയന് നീതി നടപ്പിലാക്കണമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.