കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജിന് പോകാന്‍ അവസരം ലഭിച്ചവരുടെ എണ്ണം 10,331 ആയി. ഹജ് നറുക്കെടുപ്പ് നടപടികള്‍ പൂര്‍ണമായതോടെയാണ് അധിക സീറ്റുകള്‍ കേരളത്തിന് ലഭിച്ചത്. കേരളത്തില്‍ ഹജ് വെയിറ്റിംങ് ലിസ്റ്റില്‍ ഇനി 9193 പേരാണുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കുന്ന സീറ്റുകള്‍ കൂടി സംസ്ഥാനത്തിന് ലഭിച്ചേക്കും.
ജനറല്‍ വിഭാഗത്തില്‍ നറുക്കെടുപ്പിലൂടെ 6094 പേര്‍ക്കും മെഹ്‌റമില്ലാത്ത സ്ത്രീകള്‍ക്ക് 2807 സീറ്റും 70 വയസിന് മുകളില്‍ പ്രായമുള്ള 1430 സീറ്റുമാണ് കേരളത്തിന് ലഭിച്ചത്.ഹജിന് അവസരം ലഭിച്ചവരില്‍ 6466 പേരും സ്ത്രീകളാണ്.3865 പുരുഷന്മാരും.
ഹജിന് അവസരം ലഭിച്ചവരില്‍ 6322 പേരും കരിപ്പൂര്‍ വിമാനത്താവളമാണ് ഹജ എംപാര്‍ക്കേഷന്‍ പോയിന്റായി യാത്രക്ക് തെരഞ്ഞെടുത്തത്.കൊച്ചി 2213 തീര്‍ത്ഥാടകരും,കണ്ണൂര്‍ 1796 പേരും തെരഞ്ഞെടുത്തു. ഹജ്ജ് അവസരം ലഭിച്ചവരില്‍ കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.2195 സ്ത്രീകളും 1268 പുരുഷന്മാരും ഉള്‍പ്പടെ 3463 പേരാണ് മലപ്പുറത്ത് നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.ഏറ്റവും കുറവുള്ള പത്തനംതിട്ടയില്‍ ആകെ 35 പേര്‍ക്കാണ് അവസരം.ഇതില്‍ 21 പേരും സ്ത്രീകളാണ്.മറ്റു ജില്ലകളില്‍ അവസരം ലഭിച്ചവരുടെ എണ്ണം ആലപ്പുഴ 178,എറണാംകുളം 729,ഇടുക്കി 76,കണ്ണൂര്‍ 1112,കാസര്‍ക്കോട് 527,കൊല്ലം 276,കോട്ടയം 142,കോഴിക്കോട് 2341,പാലക്കാട് 575,തിരുവനന്തപുരം 285,തൃശൂര്‍ 393,വയനാട് 189.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)