കൊച്ചി - പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. സിലിണ്ടറിന് നിലവിലുള്ള വിലയില്‍ നിന്ന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50 പൈസ ആയി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍ പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ ലിറ്ററിന് രണ്ടു രൂപാ വീതം സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേരളത്തിനുള്ളില്‍ ചരക്ക് കൂലി കുത്തനെ ഉയരാനും വരും ദിവസങ്ങളില്‍ അവശ്യ സാധന വില വര്‍ധിക്കാനും സാധ്യതയുണ്ട്.