കോഴിക്കോട് - നഗരത്തിലെ പ്രമുഖ വസ്ത്ര വില്‍പ്പന ശാലയായ ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപ്പിടുത്തം. ഇന്ന് രാവിലെയാണ് തീപ്പിടത്തമുണ്ടായത്. അഞ്ച് ഫയര്‍ യൂണിറ്റുകള്‍ എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് വിവിധ നിലകളിലായുള്ള ടെക്‌സ്‌റ്റൈല്‍സിലുള്ളത്. സ്ഥാപനം തുറക്കുന്നതിന് മുന്‍പാണ് തീപ്പിടുത്തമുണ്ടായതെന്നതിനാല്‍ ആളപായമില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണ്ണമായും അണക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.