തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നു, ഹോട്ടല്‍, റെസ്റ്റോറന്റ് എന്നിവയുള്‍പ്പെടെ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത ഹെല്‍ത്ത് കാര്‍ഡുകള്‍ എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാല്‍ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. സംസ്ഥാനത്ത് നിരവധി ഭക്ഷ്യ വിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിവിധ രോഗങ്ങള്‍ ബാധിച്ചവരും മറ്റും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാനാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.