തൊടുപുഴ- ഇടവെട്ടി ചിറയ്ക്ക് സമീപം കനാലിൽ കുളിക്കാനിറങ്ങിയയാൾ കുഴഞ്ഞ് വീണ് മരിച്ചു. കാരിക്കോട് ഉണ്ടപ്ലാവ് പുത്തൻപുരയ്ക്കൽ അബ്ബാസാണ് (48) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായിരുന്ന അബ്ബാസ് ജോലി കഴിഞ്ഞ് സ്ഥിരമായി കുളിക്കാറുള്ള ഇടവെട്ടിച്ചിറക്ക് സമീപത്തെ കനാലിലെ കടവിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടയിൽ അബ്ബാസ് വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകി പോകുന്നത് കണ്ട കുട്ടികളാണ് നാട്ടുകാരെ അറിയിക്കുന്നത്. നാട്ടുകാർ കരക്കെത്തിച്ച് കാരിക്കോട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അബ്ബാസ് അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. ഭാര്യ: റംല. മക്കൾ: മാഹിൻ, ബാദുഷ.