അബുദാബി- യുഎഇ യില്‍ ഏപ്രില്‍ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. റമദാന്‍ സമ്മാനമാണിതെന്ന് ഉപയോക്താക്കള്‍ പ്രതികരിച്ചു. വിലക്കുറവിലൂടെ പ്രതിമാസം 200 ദിര്‍ഹം വരെയെങ്കിലും ലാഭിക്കാനാകുമെന്നാണ് അവരുടെ അഭിപ്രായം.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.01 ദിര്‍ഹമാണ് നിശ്ചയിച്ചിരിക്കുന്ന വില. നിലവില്‍ 3.09 ദിര്‍ഹമാണ്. കൂടാതെ സ്‌പെഷ്യല്‍ 95 പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ ലിറ്ററിന് 2.90 ദിര്‍ഹമായിരിക്കും ഈടാക്കുക. കഴിഞ്ഞ മാസം 2.97 ദിര്‍ഹമായിരുന്നു. പുതിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം ഇപ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 2.82 ദിര്‍ഹമാക്കി പുതുക്കിയിട്ടുണ്ട്. ലിറ്ററിന് 2.90 ദിര്‍ഹമാണ് നിലവിലെ നിരക്ക്. കഴിഞ്ഞ മാസം 3.14 ദിര്‍ഹമായിരുന്നു ഡീസലിന്റെ വില. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ 11 ഫില്‍സ് കുറഞ്ഞ് ലിറ്ററിന് 3.03 ദിര്‍ഹമായി മാറും. യുഎഇ ഇന്ധനവില സമിതിയാണ് വില പ്രഖ്യാപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)