കൊച്ചി- ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടി നല്‍കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.
സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജാ ണ് വിശദമായ മറുപടിക്കത്ത് തയാറാക്കി അയച്ചത്.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്. സ്വപ്ന സുരേഷ് നടത്തിയ ഫെയ്‌സ്ബുക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കേള്‍ക്കണം- സമൂഹമാധ്യമത്തിലൂടെ സ്വപ്ന പുറത്തുവിട്ട കത്തില്‍ പറയുന്നു.