Sorry, you need to enable JavaScript to visit this website.

17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൂട്ടുകാരിയുടെ പിതാവിന് അഞ്ച് വര്‍ഷം കഠിന തടവ്

നാദാപുരം- പതിനേഴുകാരിക്കുനേരെ  ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും  2,0000രൂപ പിഴയും ശിക്ഷ. പശുക്കടവ് തലയഞ്ചേരി വീട്ടില്‍ ഹമീദി (45) നെയാണ് നാദാപുരം അതിവേഗ (പോക്‌സോ)കോടതി ജഡ്ജി എം.ഷുഹൈബാണ് ശിക്ഷിച്ചത്.
2021 ജൂണ്‍ 26 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ സഹപാഠിയുടെ പിതാവാണ്.  മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലെത്തിയ പ്രതി വീട്ടില്‍ മറ്റാരുമില്ലെന്ന് കണ്ട്  കടന്നു പിടിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്‌തെന്നാണ് കേസ്. തൊട്ടില്‍പാലം പോലീസ് ഇന്‍സ്പക്ടറായിരുന്ന എം.ടി ജേക്കബ്ബാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു
കേസില്‍ 16 സാക്ഷികളെ വിസ്‌കരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

 

Latest News