റിയാദ്- കാർ ഹറാജ് റോഡിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നിരവധി വാഹങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്ത കാർഡ്രൈവറെ സുരക്ഷാവകുപ്പുകൾ അറസ്റ്റു ചെയ്തു. വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചും തടയാൻ ശ്രമിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തേക്കു വെടിയുതിർക്കുകയും ചെയ്യുന്ന രംഗങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സൗദി അറ്റോർണി ജനറൽ സൗദ് അൽ മുഅ്ജബ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി മാനസിക പ്രശ്‌നങ്ങൾ നേരിടുന്നയാളാണെന്ന് വ്യക്തമായി. പരാക്രമത്തിനിടയിൽ ഏതാനും പേർക്കു പരിക്കേൽക്കുകയും ഏഴോളം കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ശിക്ഷാനടപടികൾ പൂർത്തിയാക്കുന്നതിന് കേസ് ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി.
بعد صدمه "عدة مركبات" وإطلاق "عيارات نارية".. "متهور" المعارض بقبضة الأمنhttps://t.co/xiL8qVe5Qe pic.twitter.com/ydZgPJabdU
— أخبار 24 (@Akhbaar24) March 30, 2023