ആലപ്പുഴ- ചേര്‍ത്തല നഗരസഭാ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ തീപിടിത്തം. പുലര്‍ച്ചെ 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. പത്ര ഏജന്റുമാരാണ് തീ ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബേക്കറി ഉടമ ദിനുമോനും നാട്ടുകാരും സ്ഥലത്തെത്തി. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു.ബേക്കറിയ്ക്കുള്ളിലുണ്ടായിരുന്ന 90 ശതമാനം ഉപകരണങ്ങളും സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ദിനുമോന്‍ ചേര്‍ത്തല പോാലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.