രാജ്യത്തെ ഏറ്റവും വലിയ കറന്‍സി വേട്ടകളിലൊന്ന്
കൊച്ചി- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്ഗാനിസ്ഥാന്‍ പൗരനെ 11 കോടിയോളം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളുമായി അറസറ്റ് ചെയ്തു. സൗദി റിയാലും യുഎസ് ഡോളറുമാണ് യുസഫ് മുഹമ്മദ് സിദ്ദീഖ് എന്ന 33-കാരനില്‍ നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ കറന്‍സി വേട്ടകളിലൊന്നാണിത്.
ഇന്നലെ ദല്‍ഹിയില്‍ നിന്ന് കൊച്ചി വഴി ദുബായിലേക്കു പോകേണ്ട വിമാനത്തിലാണ് ഇയാള്‍ എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഈ വിമാനത്തിന്റെ ദുബായിലേക്കുള്ള തുടര്‍ യാത്ര മുടങ്ങിയതിനാല്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇന്നു പുലര്‍ച്ചെ 4.30-ന് ഇവരെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കു കയറ്റി വിടുന്നതിനു മുമ്പായി നടത്തിയ പരിശോധനയ്ക്കിടെയാണ് കറന്‍സികള്‍ സ്‌കാനറില്‍ തെളിഞ്ഞത്. ദല്‍ഹിയില്‍ നിന്ന് കൊണ്ടു വന്ന ഈ പണം ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ഇതിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.