തിരുവനന്തപുരം- പേപ്പാറ വനം വന്യജീവി റേഞ്ചിലെ ബോണക്കാട് വനത്തിനുള്ളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതിയും മക്കളും യുവതിയുടെ കൂട്ടുകാരിയും അടങ്ങുന്ന നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. അനുവാദമില്ലാതെ വനത്തിനുള്ളിലേക്ക് പ്രവേശിച്ചതിനാണു കേസ്. രാത്രിയോടെയാണു ബോണക്കാട് വനത്തിനുള്ളിലേക്കു പ്രവേശിക്കുന്നത്. വാഴ്വാംതോല്‍ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങിയ ഇവര്‍ക്കു വഴി തെറ്റി. മൊബൈല്‍ ഫോണില്‍ റേഞ്ച് ടി കിട്ടാതെ വന്നതോടെ കാട്ടില്‍ കുടുങ്ങിയ. ഒരു രാത്രിയും പകലും അലഞ്ഞ ശേഷം ബോണഫാള്‍സ് വെള്ളച്ചാട്ടത്തിനു സമീപം മൊബൈലില്‍ റേഞ്ച് കിട്ടി പോലീസിനെ അറിയിച്ചതോടെയാണ് പോലീസ്, ഫയര്‍ ഫോഴ്‌സ്, വനം ഉദ്യോഗസ്ഥരുടെ 15 അംഗം സംഘം ഇവരെ രക്ഷിക്കാനുള്ള 4 മണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യം ഏറ്റെടുക്കുന്നത്.
ഇവരെ ബോണഫാള്‍സ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും വാഴ്വാംതോല്‍ വെള്ളച്ചാട്ടം വഴി രാത്രിയോടെ കാണിത്തടം ചെക്‌പോസ്റ്റിലേക്കു കൊണ്ടു വരികയും പിന്നാലെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സക്കു ശേഷം പേപ്പാറ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ഒടുവിലാണു കേസെടുത്തത്. ഇവരെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി. സംഘം നല്‍കിയ വിശദീകരണത്തില്‍ വനം വന്യജീവി വകുപ്പ് അധികൃതര്‍ തൃപ്തരല്ല. നാലു പേരുടെയും മൊഴികള്‍ തമ്മില്‍ പരസ്പര ബന്ധമില്ലെന്നും അധികൃതര്‍ പറഞ്ഞു.