നജ്‌റാന്‍ - ഫൈസലിയ ഡിസ്ട്രിക്ടില്‍ താമസസ്ഥലം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ച വിദേശിയെ നജ്‌റാന്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ശിക്ഷാ നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് വിദേശിയെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വിഭാഗത്തിന് കൈമാറിയതായി നജ്‌റാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല അല്‍ദോസരി പറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നതിന് വിദേശികളെ അനുവദിക്കില്ല. നിയമം ലംഘിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അബ്ദുല്ല അല്‍ദോസരി പറഞ്ഞു.