ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് അനുവദനീയം- അല്‍ മുത്‌ലഖ്

റിയാദ്- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് അനുവദനീയമാണെന്ന് ഡോ.അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ മുത്‌ലഖ് പറഞ്ഞു. ഇതു സംബന്ധിച്ച് ആളുകള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൗദിയിലെ മുതിര്‍ന്ന പണ്ഡിത സഭയില്‍ അംഗമായ് ശൈഖ് അല്‍ മുത് ലഖ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പരിരക്ഷയില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ആളുകള്‍ക്കിടയില്‍ വിശ്വസനീയമായി മാറിയിട്ടുണ്ട്. ആളുകള്‍ അവ ഉപയോഗിച്ച് എല്ലാം വാങ്ങുന്നു. സ്വര്‍ണം വാങ്ങുന്നതും അനുവദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News