അജ്മാന്‍- യു.എ.ഇയിലെ അജ്മാനില്‍ പിതാവിനു പിന്നാലെ ഒറ്റയ്ക്ക് വീടുവിട്ടിറങ്ങിയ രണ്ട് വയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. അജ്മാന്‍ നുഐമിയയിലാണ് ഞായറാഴ്ച ജോര്‍ദാനിയന്‍ കുടുംബത്തിലെ റകാന്‍ എന്ന കുട്ടി വാഹനമിടിച്ചു മരിച്ചത്.
നോമ്പുതുറയ്ക്ക് തൊട്ടുമുന്‍പായിരുന്നു സംഭവം. കാറില്‍ നിന്ന് സാധനങ്ങളെടുക്കാന്‍ പുറത്തേക്കിറങ്ങിയ പിതാവിന് പിന്നാലെ കുട്ടി ഒറ്റയ്ക്ക് വീടുവിട്ടിറങ്ങുകയായിരുന്നു. റോഡിലേക്ക് പ്രവേശിച്ച കുട്ടിയെ വാഹനമിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാവ് ഡയാന മുഹമ്മദ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മകനുവേണ്ടി പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചു. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)