ദോഹ-ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി വിദേശകാര്യ മന്ത്രാലയം വിപുലിനെ നിയമിച്ചു. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് സെക്ട്ടറില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന വിപുല്‍ ഏപ്രിലില്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന നിലവിലെ അംബാസിഡര്‍ ഡോ:ദീപക് മിത്തലിന് പകരമായാണ് വിപുല്‍ ചുമതലയേല്‍കുന്നത്.
സേവനകാലം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന ഡോ: ദീപക് മിത്തലിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്കാണ്പുതിയനിയമനം.
1998ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ചേര്‍ന്ന വിപുല്‍ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. കയ്‌റോ, കൊളംബോ, ജനീവ എന്നിരാജ്യങ്ങളിലും
സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014മുതല്‍ 2017വരെ വിദേശകാര്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിച്ചു. 2017മുതല്‍ 2020വരെ യു എ ഇ യില്‍ കോണ്‍സുലര്‍ ജനറലായിരുന്നു.
ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് വിപുല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. കീര്‍ത്തിയാണ് ഭാര്യ
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)