ദോഹ- ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ കൊല്ലം സ്വദേശി മരിച്ചു. ട്രെയിലർ ഡ്രൈവറായ
കൊല്ലം പൂയപ്പിള്ളി സ്വദേശി ജിതിൻ (34)ആണ് മരിച്ചത്. സിഗ്നലിൽ വാഹനം മുൻപോട്ടെടുക്കാത്തതിനാൽ പിന്നിലുള്ള വാഹനങ്ങളിലുള്ളവരാണ് ട്രെയിലറിന്റെ ഡ്രൈവർ ക്യാബിനിൽ ജിതിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പിതാവ് ബാബു. മാതാവ് ജയന്തി. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.