ആലപ്പുഴ- മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് പഞ്ചായത്ത് 18ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54)യാണ് മരിച്ചത്. ഇവരുടെ മകന്‍ നിധിന്‍ (32) ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്.മത്സ്യത്തൊഴിലാളിയായ നിധിനെ രാത്രി എട്ടോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മകന്‍ മരിച്ച വിവരമറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പതിനൊന്നോടെ മരിച്ചു.അമ്മയുടെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും. അതേസമയം, നിധിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷിച്ചുവരികയാണ്.