മലപ്പുറം- പതിമൂന്നുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. വട്ടംകുളം കാന്തല്ലൂര്‍ സ്വദേശി സുഭാഷി(34)നെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശുചിമുറിയില്‍ പോയി തിരിച്ചു വന്ന് കാല്‍ കഴുകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.