തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരിലെ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. നജ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ അമ്മാവന്‍ ജമാലുവുമായുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ജമാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്