തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. നെടുമങ്ങാട് അരുവിക്കരയിലാണ് സംഭവം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാരന്‍ അലി അക്ബറാണ് ക്രൂരത നടത്തിയത്. ഇയാളുടെ വെട്ടേറ്റ് ഭാര്യാമാതാവ് താഹിറ(67)യാണ് മരിച്ചത്. ഭാര്യ മുംതാസിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബറിന് ഗുരുതരമായി പൊള്ളലേറ്റിറ്റുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ അകല്‍ച്ചയിലാണ്. താഹിറയും മുംതാസും വീടിന്റെ താഴെ നിലയിലും അലി അക്ബര്‍ മുകള്‍ നിലയിലുമാണ് താമസിച്ചിരുന്നത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും പറയപ്പെടുന്നു.ഹയര്‍ സെക്കന്റെറി അധ്യാപികയാണ് മുംതാസ്. സംഭവത്തെക്കിറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.