Sorry, you need to enable JavaScript to visit this website.

റിയാദ് ആലപ്പുഴ ജില്ല ഒ.ഐ.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ് ആലപ്പുഴ ജില്ല ഒ.ഐ.സി.സി ഇഫ്താർ സംഗമത്തിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ പ്രഭാഷണം നിർവഹിക്കുന്നു.

റിയാദ്- ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുഗതൻ നൂറനാടിന്റെ അധ്യക്ഷതയിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ ഖജാൻജി മജീദ് ചിങ്ങോലി, ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഷാജി സോണ, സത്താർ കായംകുളം, സിദ്ദീഖ് കല്ലുപറമ്പൻ, റഹ് മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്,
ജോസഫൈൻ ജോസഫ്, മാധ്യമ പ്രവർത്തകൻ വി.ജെ നസ്രുദ്ധീൻ, എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ജില്ലാ പ്രസിഡന്റുമാരായ സജീവ് പൂന്തുറ, ബാലുക്കുട്ടൻ, ബഷീർ കോട്ടയം, രാജു കടമ്പനാട്, നാദിർഷാ എറണാകുളം, സുരേഷ് ശങ്കർ, ഫൈസൽ, എം.ടി ഹർഷാദ്, അമീർ പട്ടണത്ത്, ഷാജി മഠത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു.
നൗഷാദ് കറ്റാനം, ഹാഷിം ആലപ്പുഴ, ഷാജി മുളക്കുഴ, ജയമോൻ, സന്തോഷ് വിളയിൽ, മുജീബ് ജനത, റഫീക്ക് വെട്ടിയാർ, ഇസ്ഹാഖ് ലൗഷോർ, അനീഷ് ഖാൻ, ജയിംസ്, അഷ്‌റഫ് കായംകുളം, ഷിബു ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി കൺവീനർ ഷെബീർ വരിക്കപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി ശരത് സ്വാമിനാഥൻ നന്ദിയും പറഞ്ഞു.

Latest News