തെരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് തിരിച്ചടി, സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി -  തൃപ്പൂണിത്തുറ എം.എല്‍.എ കെ ബാബുവിന്റെ  തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന  എം സ്വരാജ് കോടയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാബുവിന് തിരിച്ചടി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വരാജിന്റെ ഹര്‍ജി തള്ളണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത.  ശബരിമല അയ്യപ്പന്റെ പേരില്‍ ബാബു വോട്ടുപിടിച്ചെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം ഇത് നിയമവുരുദ്ധമാണെന്നുമാണ് സ്വരാജിന്റെ ഹര്‍ജിയിലെ ആരോപണം. 'അയ്യപ്പന് ഒരു വോട്ട്' എന്ന് പ്രിന്റ് ചെയ്ത സ്ലിപ്പില്‍ അയ്യപ്പന്റെ വിഗ്രഹ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നതായണ് സ്വരാജിന്റെ ആരോപണം. . തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ പരാജയമാകുമെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു വിജയിച്ചത്.

 

 

 

 

Latest News