തിരുവനന്തപുരം- സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എത്രയോ കാലമായി നാട്ടില്‍ നിലനില്‍ക്കുന്ന രീതിയാണിതെന്നും, സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോദ്ധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വര്‍ദ്ധിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.അഞ്ചു വയസില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാഡമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആണ് തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസാക്കണമെന്ന നിര്‍ദേശം അനുസരിക്കണം നിര്‍ദേശിച്ചുകൊണ്ട് കഴിഞ്ഞ മാസം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.