ന്യൂദല്‍ഹി - ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എം.എല്‍.എയായിരുന്ന എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സി പി എമ്മിലെ എ രാജ മത്സരിച്ചതെന്ന യു ഡി എഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ഉത്തവ് പുറപ്പെടുവിച്ച് അതേ ബെഞ്ച് തന്നെ എ.രാജയ്ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നാണ് എ രാജയുടെ അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നുന്നത്. സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തി തന്നെയാണ് താന്‍ എന്നും രാജ പറയുന്നു.