തിരുവനന്തപുരം - അറുപത് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരു ദിവസം പോലും പിരിഞ്ഞ് താമസിച്ചിട്ടില്ലാത്ത ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഇലിപ്പോട് ഉല്ലാസ് നഗര്‍ അമൃതത്തില്‍ കെ.പി. രവീന്ദ്രന്‍ നായര്‍ (86), ഭാര്യ സത്യഭാമ (82) എന്നിവരാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം 18നാണ് രവീന്ദ്രന്‍ നായരെയും സത്യഭാമയെയും ഒരുമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ സത്യഭാമയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. ഞായറാറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ രവീന്ദ്രന്‍ നായരും മരിച്ചു. പള്ളിപ്പുറം സ്വദേശിയായ രവീന്ദ്രന്‍ നായര്‍ 60 വര്‍ഷം മുമ്പാണ് പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവിതത്തിലെന്ന പോലെ മരണത്തിലും ഒരുമിക്കാന്‍ ഇവര്‍ക്കായി.