കൊടുങ്ങല്ലൂര്‍- ആനുകാലിക രാഷ്ടീയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തി ബാനര്‍ തെരുവ് നായക സംഘം അവതരിപ്പിച്ച വാക്ക് എന്ന തെരുവ് നാടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
തുറുങ്കിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്ന ഡയലോഗില്‍ അവസാനിക്കുന്ന നാടകം സമകാലിക ഇന്ത്യയിലെ പല പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. അവതരണത്തിലെ പുതുമയും തെരുവുനാടകത്തെ ശ്രദ്ധേയമാക്കി.
ലോക നാടകദിനാചരണത്തിന്റെ ഭാഗമായാണ് വാക്ക് തെരുവ് നാടകം അവതരിപ്പിച്ചത്.