Sorry, you need to enable JavaScript to visit this website.

സ്ത്രീ വിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ കെ. കെ. രമ എം. എല്‍. എ

തിരുവനന്തപുരം- ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ. കെ. രമ എം. എല്‍. എ. സ്ത്രീകളോടുള്ള സുരേന്ദ്രന്റെ മനോഭാവമാണ് പ്രസ്താവനയില്‍ തെളിഞ്ഞതെന്നും രമ പറഞ്ഞു. 

പരിപാടിയില്‍ പങ്കെടുത്ത് ഈ വാക്കുകള്‍ കേട്ട സ്ത്രീകളിലാര്‍ക്കും അദ്ദേഹത്തെ തിരുത്തണമെന്ന് തോന്നിയില്ലേ എന്നും എം. എല്‍. എ ചോദിച്ചു. രാഷ്ട്രീയം പറയേണ്ടിടത്ത് ശാരീരികാവഹേളനമടക്കമുള്ള സ്ത്രീ വിരുദ്ധതയുള്ള ഭാഷയും മനോഭാവവും എന്നാണ് തിരുത്തപ്പെടുകയെന്നും കെ. കെ. രമ ചോദിച്ചു. കേരളീയ പൊതുസമൂഹത്തിനാകെ അപമാനമാകുന്നതാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്നും കെ. കെ. രമ എം. എല്‍. എ പറഞ്ഞു.

Latest News