ദോഹ- സിനിമാ സംവിധായകൻ സിദ്ദീഖിന്റെ നേതൃത്വത്തിൽ ഖത്തറിൽ പുതിയ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തുടക്കമായി. ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ മേഖലയിലെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ, ഇവന്റോസ് മീഡിയ എന്ന സ്ഥാപനത്തിന്റെ ലോഗോയും വെബ്‌സൈറ്റും പ്രകാശനം
ചെയ്തു.
മറ്റു ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി, പുതു തലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന പരിപാടികൾക്ക് ഊന്നൽ നൽകി സാമൂഹിക പ്രതിബദ്ധതയോടു കൂടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായിരിക്കും ഇവന്റോസ് മീഡിയ എന്ന് സിദ്ദീഖ് സൂചിപ്പിച്ചു. ടോക്ക് ഷോസ്, പ്രശസ്ത വ്യക്തികളുമായി സംവാദവും സംവേദനവും, സെലിബ്രിറ്റി മാനേജ്മെന്റ് എന്നിവ കൂടാതെ മൂവി പ്രൊമോഷൻസ്, കോർപറേറ്റ് ഇവന്റ്‌സ് എന്നിവയും ഇവന്റോസ് മീഡിയ കൈകാര്യം ചെയ്യും.
സയീദ് അൽ സഹ്റാനി, അപെക്‌സ് ബോഡി പ്രസിഡന്റുമാരായ മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ ഇവന്റോസ് മീഡിയ പാർട്ണർമാരായ മൻസൂർ മൊയ്ദീൻ സ്വാഗതവും ആർ.ജെ ഫെമിന നന്ദി പ്രസംഗവും നടത്തി.