Sorry, you need to enable JavaScript to visit this website.

സൗദിയിൽ വന്ധ്യതാ ചികിത്സാ മേഖലയിൽ റെക്കോർഡിട്ട് ഇന്ത്യൻ ഡോക്ടർ

ഹായിൽ - വന്ധ്യതാ ചികിത്സാ മേഖലയിൽ റെക്കോർഡിട്ടിരിക്കുകയാണ് 30 വർഷമായി ഹായിലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടറായ മുഹമ്മദ് അൽസാദാത്ത്. മൂന്നു ദശകത്തിനിടെ 20,000 വന്ധ്യതാ കേസുകളാണ് ഡോ. മുഹമ്മദ് അൽസാദാത്ത് ചികിത്സിച്ചത്. 27 വർഷമായി കുട്ടികൾ പിറക്കാത്ത കേസുകൾ വരെ താൻ ചികിത്സിച്ചിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് അൽസാദാത്ത് പറഞ്ഞു. താൻ ചികിത്സിച്ച വന്ധ്യതാ കേസുകളിൽ 90 ശതമാനവും വിജയമായിരുന്നു. സന്തോഷാധിരേകത്താൽ തങ്ങളുടെ മക്കൾക്ക് തന്റെ പേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ചിലർ തന്റെ ക്ലിനിക്കിൽ വെച്ച് ആടിനെ അറുത്ത് ഇറച്ചി വിതരണം ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അൽസാദാത്ത് പറഞ്ഞു.
 

Latest News