തിരുവനന്തപുരം- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
വിവാദ പ്രസംഗം നടന്ന ഹോട്ടല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്കു മാറ്റിയേക്കുമെന്നാണ് സൂചന. സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
''കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു... കാശടിച്ചു മാറ്റി... തടിച്ചു കൊഴുത്തു പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്'' എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായര്‍ നേരത്തെ മുഖ്യമന്ത്രിക്കും വനിത കമ്മിഷനും പരാതി നല്‍കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)