Sorry, you need to enable JavaScript to visit this website.

അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ്; മുഹമ്മദ് കുഞ്ഞിക്ക് സ്വീകരണം

ഇന്ത്യൻ അപെക്‌സ് ബോഡി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ മുഹമ്മദ് കുഞ്ഞിയെ ആദരിക്കുന്നു. 

ദോഹ- ഇന്ത്യൻ അപെക്‌സ് ബോഡി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ മുഹമ്മദ് കുഞ്ഞിക്ക് ആദരം. ഏറ്റവും കൂടുതൽ വോട്ട് നേടി ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് കൾച്ചറൽ ഫോറം കാസർകോട് ജില്ലാ കമ്മിറ്റിയാണ് സ്വീകരണം  നൽകിയത്. 
കൾച്ചറൽ ഫോറം ഓഫീസ് നൗജയിൽ നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ പടന്ന സ്‌നേഹോപഹാരം മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. യോഗത്തിൽ കൾച്ചറൽ ഫോറം കാസർകോട് ജില്ലാ ട്രഷറർ റമീസ് കാഞ്ഞങ്ങാട് സ്വാഗതം ആശംസിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് മുഹമ്മദ് ഷബീർ അധ്യക്ഷത വഹിച്ചു. ഹഫീസുല്ല, സിയാദ് അലി, ഹാഷിം തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.
 

Latest News