Sorry, you need to enable JavaScript to visit this website.

റമദാനിൽ സൗദിയിൽ ഹോട്ടലുകൾ തുറക്കണമെന്ന ആവശ്യം; മറുപടിയുമായി സൗദി ഉന്നത പണ്ഡിത സഭാംഗം

റിയാദ്- അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയ, റമദാനിൽ ഹോട്ടലുകൾ തുറക്കണമെന്ന ചില സൗദി എഴുത്തുകാരുടെ അഭിപ്രായത്തെ സംബന്ധിച്ച് സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭാംഗം ഡോ. ശൈഖ് അബ്ദുൽ സലാം അൽ സുലൈമാൻ പ്രതികരിച്ചു.  
സൗദി അറേബ്യയെ പോലെയുള്ള രാജ്യങ്ങളിൽ റമദാനിലെ പകലുകളിൽ ഹോട്ടലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് പറയുന്നവർ യുക്തിയുടെ അടിസ്ഥാനത്തിലല്ല സംസാരിക്കുന്നത് വിശ്വാസികളുടെ മാനസികാവസ്ഥയെ കുറിച്ച് മനസിലാക്കുവാനോ ദൈവിക ചിഹ്നങ്ങളെ ബഹുമാനിക്കുവാനോ അവർക്ക് അറിയുകയില്ല. ലോകത്തുള്ള മുഴുവൻ സമൂഹങ്ങൾക്കുമുള്ളതു പോലെ തന്നെയാണ് മുസ്‌ലിംകൾക്കും വ്രതാചരണമുള്ളത്. മറ്റുള്ളവരുടെ മാനസികാവസ്ഥ പരിഗണിക്കാൻ നമുക്ക് ബാധ്യതയുള്ളതു പോലെ നമുക്ക് അവകാശവുമുണ്ട്. ഏതു മതക്കാരായാലും അതു നാം വകവെച്ചു കൊടുക്കുകയും നമുക്ക് ലഭിക്കുകയും വേണം.  നമ്മൾ ഇതര മതക്കാർ ജീവിക്കുന്ന നാടുകളിൽ ചെന്നാൽ അവരുടെ മതചിഹ്നങ്ങളെയും സമ്പ്രദായങ്ങളെയും അംഗീകരിച്ചേ മതിയാകൂ. അവർക്ക് പ്രകോപനമുണ്ടാകുന്ന പ്രവൃത്തികൾ നാം ചെയ്യാൻ പാടില്ല. അതു പോലെ നമുക്ക് പ്രയാസമാകുന്ന കാര്യങ്ങൾ മറ്റുള്ളവരും ഉപേക്ഷിക്കുന്നതല്ലേ മാന്യത. 

Latest News